പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി നൽകി മമതയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മമത ബാനര്‍ജി സിബിഐയ്ക്കെതിരെനടത്തിയ സമരത്തില്‍ പങ്കെടുത്ത കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷനാണു സ്ഥലം മാറ്റിയത്.
ബിജെപിയുടെയും സിപിഎമ്മിന്റെയും പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. നാലുപേരെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്.
കൊൽക്കത്ത പോലീസ് കമ്മീഷണര്‍ അഞ്ജു ശര്‍മ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. അഞ്ജു ശര്‍മയ്ക്കു പകരമായി എഡിജിപി ഡോ. രാജേഷ് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജീവ് കുമാറിനു പകരക്കാരനായാണ് ശര്‍മയെ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon