സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൂടിയാണ് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി.
സിവിൽ സർവീസ് പരീക്ഷയിൽ വയനാട് പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടിയാണ് ചരിത്രവിജയം നേടിയത്. തന്റെ പിന്നോക്കാവസ്ഥകളോട് പടപൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തിന് തിളക്കം ഏറെയാണ്.
മലയാളികളായ ആര്‍.ശ്രീലക്ഷ്‌മി 29ാം റാങ്കും രഞ്ജന മേരി വര്‍ഗീസ് 49ാം റാങ്കും പയ്യന്നൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ 66ാം റാങ്കും നേടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon