പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ പ്രചാരണരംഗത്തേക്ക് മടങ്ങി എത്തുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം ഞായറാഴ്ച മുതൽ ബെന്നി ബെഹനാൻ വീണ്ടും പ്രചാരണ രംഗത്ത് സജീവമാകും.
ഞായറാഴ്ച പുത്തൻകുരിശിൽ നടക്കുന്ന വാഹനറാലിയിൽ പങ്കെടുത്ത് കൊണ്ടാണ് മടങ്ങിവരവ്. എകെ ആന്‍റണിയും സ്ഥാനാർത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാൻ എത്തും.ഇത്രയും ദിവസം മണ്ഡലത്തിലെ എംഎൽഎമാർ ചേർന്നാണ് ബെന്നിയുടെ പ്രചാരണം മുന്നോട്ട് കൊണ്ട് പോയത്.
'ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ടെന്ന' ടാഗ്‍ലൈനോടെ ചാലക്കുടിയില്‍ എംഎൽഎമാർ പ്രചാരണത്തിൽ സജീവമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. യുവ എംഎൽഎമാരായ റോജി എം ജോണും എൽദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അൻവർ സാദത്തും ബെന്നി ബെഹനാന് വേണ്ടി പ്രചാരണവേദികളിൽ ഓടി നടക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon