വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്‍റും കർഷക മാർച്ചും നടത്തും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ് തുടങ്ങിയവർ കർഷക പാർലമെന്‍റിൽ പങ്കെടുക്കും. തുടർന്ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക മാർച്ചിൽ നിരവധി കർഷകർ അണിനിരക്കും.
കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്‍റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും. ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോൺഗ്രസിനോടുള്ള ഇടതുമുന്നണിയുടെ പ്രധാന ചോദ്യം.
എന്നാല്‍ കർഷകരുടെ പ്രശ്നങ്ങളിൽ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുചോദ്യം. പ്രളയത്തിന് ശേഷം വയനാട്ടിൽ മാത്രം ആത്മഹത്യ ചെയ്‌തത് ആറുപേരാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത് 15 ൽ കൂടുതൽ പേരും. മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് അത് നടപ്പിലാക്കാൻ പോലും കഴിയാത്ത ഇടതുപക്ഷ സർക്കാരാണോ രാഹുൽ ഗാന്ധിക്കെതിരെ കർഷക സമരം നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ന്യായമായ ചോദ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon