കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും ബിജെപി നേതാവുമായ രവിദത്ത് മിശ്ര ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേഠിയിൽ സ്മൃതി ഇറാനി നാമനിർദേശ പത്രിക നൽകിയ ദിവസം തന്നെ ഉണ്ടായ മുതിർന്ന നേതാവിന്റെ കൊഴിഞ്ഞു പോക്ക് ബിജെപിക്ക് കനത്ത തിരിച്ചടിയായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് രവിദത്ത് മിശ്രയുടെ കോണ്‍ഗ്രസ് പ്രവേശം.
അമേത്തിയില്‍ സ്മൃതി ഇറാനി എത്തുമ്പോഴെല്ലാം രവിദത്ത് മിശ്രയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതിയെ രംഗത്തിറക്കുന്നതിലും പ്രധാനപങ്ക് വഹിച്ചത് രവിദത്ത് മിശ്രയായിരുന്നു. സമാജ്വാദ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു രവിദത്ത് മിശ്ര.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon