ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ അന്തരിച്ച എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും പ്രതിചേര്‍ക്കാതെ കൊലക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു.
മദ്യലഹരിയിലായിരുന്ന രോഹിത്തിനെ തലയിണ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് രോഹിത്തിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്.
ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 2014ല്‍ ഡി.എന്‍.എ പരിശോധനയിലൂടെയാണ് രോഹിത്, എന്‍.ഡി.തിവാരിയുടെ മകനാണെന്ന് സ്ഥാപിച്ചത്. തുടര്‍ന്ന് മകനായി അംഗീകരിച്ച തിവാരി, രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം ചെയ്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon