ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷ ഐക്യം വേണമെന്ന് പറയുകയാണ്, സഖ്യത്തിനായി കോൺഗ്രസിന് അവസാനമായി ഒരവസരം കൂടി നൽകുന്നുവെന്ന് ആം ആദ്മി പാർട്ടി. സഖ്യസാധ്യത അവസാനിച്ചെന്ന് വ്യാഴാഴ്ച കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ പ്രസ്താവന.
സഖ്യസാധ്യത നിലനിർത്താൻ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക നൽകുന്നത് ഏപ്രിൽ 22-ലേയ്ക്ക് മാറ്റി. നാമനിർദേശപത്രിക നൽകേണ്ട അവസാനദിനം ഏപ്രിൽ 23 ആണ്.
ഡല്‍ഹിയിയിൽ നാല് സീറ്റുകളാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക് വാഗ്‍ദാനം ചെയ്തത്. എന്നാൽ ഹരിയാനയിലും സഖ്യം വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സഖ്യചർച്ച അട്ടിമറിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മെയ് 12-നാണ് ഡല്‍ഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon