ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാഷ്ട്രീയ വൈരം മറന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും വേദി പങ്കിട്ടു. മെയിന്‍പുരി ലോക്സഭാ മണഡലത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലിയിലാണ് മുലയാത്തിന് വോട്ടഭ്യര്‍ഥിക്കാന്‍ മായാവതി എത്തിയത്.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അജിത് സിംഗ് തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.
ആവശ്യമായ സമയത്തെല്ലാം തങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് മായാവതിയെന്ന് മുലായം പറഞ്ഞു. അവരോട് ബഹുമാനവും നന്ദിയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാക്ക വിഭാഗങ്ങളുടെ ശരിയായ നേതാവാണ് മുലായം എന്നായിരുന്നു ഇതിന് മായാവതിയുടെ മറുപടി.
1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവും മായാവതിയും വേദി പങ്കിടുന്നത്. 1993ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും അവസാനമായി ഒരുമിച്ച് മത്സരിച്ചത്. പിന്നീട് ഇരുവരും മാറി മാറി ഭരിക്കുകയായിരുന്നു.
2014ല്‍ ഇരു പാര്‍ട്ടികളെയും തറപറ്റിച്ച് ബിജെപി 80 ല്‍ 73 സീറ്റ് നേടി അധികാരത്തിലെത്തിയതോടെയാണ് എസ്പിയും ബിഎസ്പിയും വീണ്ടും ഒന്നിക്കാന്‍ സാഹചര്യമൊരുങ്ങിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon