ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ . കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. വിചാരണ നടത്താന്‍ വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തെ കോടതി അംഗീകരിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം.
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon