ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിനെതിരേ പരാതി ഉന്നയിക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ് സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി കേസില്‍ ചില നടപടികളിലേക്ക് കടന്നത്. ലൈംഗിക പീഡനപരാതിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നാണ് ഇന്ന് സുപ്രീം കോടതി പറഞ്ഞത്. പരാതി ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡന പരാതിയുംഗൂഢാലോചന അന്വേഷിക്കുന്നതും പരസ്പരം ബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്‌സിങിന്റെ വാദം. അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെ വിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിര ജയ്‌സിങ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകളുമായി പുതിയൊരു സത്യവാങ്മൂലം നാളെ സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് നാളത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon