ന്യൂഡല്‍ഹി: അയോധ്യയില്‍ പൂജ നടത്താന്‍ അനുമതി തേടി അമര്‍നാഥ് മിശ്രയാണ് പരമോന്നത കോടതിയില്‍ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി
മുന്നോട്ടു വന്നു. നിങ്ങള്‍ ഈ രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്.
അയോധ്യയില്‍ പ്രത്യേക പൂജ നടത്താനും, ഇതുമായി ബന്ധപ്പെട്ട് എതിര്‍ത്ത് വിധി പുറപ്പെടുവിച്ച അലഹബാദ് ഹെകോടതി വിധി പുനപരിശോധിക്കാനുമായി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ്
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ നിങ്ങളാരും അനുവദിക്കുന്നില്ലെന്നും, ആര്‍ക്കെങ്കിലുമൊക്കെ ഇവിടെ പ്രശ്നങ്ങളുണ്ടാക്കി
കൊണ്ടിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹെകോടതി തള്ളിയിരുന്നു. പുറമെ ഹരജിക്കാര്‍ക്ക് 5 ലക്ഷം രൂപ പിഴയും ഹെകോടതി വിധിക്കുകയുണ്ടായി. ഹര്‍ജി തള്ളിയ
സുപ്രീംകോടതി ഹെകോടതി വിധിച്ച പിഴ ശരി വെക്കുകയും ചെയ്തു.
തുടര്‍ന്ന് അയോദ്ധ്യ വിഷയത്തില്‍ കക്ഷികളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി റിട്ട. ജസ്റ്റിസ് എഫ്.എം ഇബ്രാഹിം കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍ , അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ
മൂന്നംഗ പാനലിനെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഭരണഘടനാ ബെഞ്ച് നിയമിക്കുകയുണ്ടായി. എട്ട് ആഴ്ച്ച സമയമാണ് ഇവര്‍ക്ക് കോടതി അനുവദിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon