ന്യൂഡല്‍ഹി: ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് നാമനിര്‍ദേശ പത്രിക നല്‍കി. ഛോട്ട മോദി എന്നറിയപ്പെടുന്ന അഭിനന്ദന്‍ പഥക് നരേന്ദ്രമോദിക്കെതിരെ വാരണാസിലും മത്സരിക്കുന്നുണ്ട്.
ഞാന്‍ ഇവിടെ തന്നെയുണ്ടാകും, ഇവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ലഖ്നൗവില്‍ പത്രിക നല്‍കിയ ശേഷം അഭിനന്ദന്‍ പഥക് പറഞ്ഞു. നരേന്ദ്ര മോദിയുടെ വേഷത്തെ അനുകരിച്ച് ഹാഫ് സ്ലീവ് ഖാദി കുര്‍ത്തയാണ് പഥക്കും ധരിച്ചിരുന്നത്.
മോദി എന്ന വ്യക്തി തനിക്ക് പ്രേരകമാണെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ വിശ്വാസമില്ല. ജനങ്ങള്‍ താത്പര്യങ്ങള്‍ കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം വലിയ പരാജയമാണെന്നും പഥക് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon