ഗോകുലം ഗോപാലൻ നിർമിച്ചു പ്രശസ്ത സംവിധായകൻ വി എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയുടെ ആദ്യ ലുക്ക് പുറത്തിറങ്ങി. ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി ഓൺ സ്‌ക്രീനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയുമായാണ് കുട്ടിമാമ പുറത്തുവരുന്നത്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയും നായികമാരാകുന്ന കുട്ടിമാമയില്‍, തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും.
മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon