കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ഇസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് വീണ്ടും സ്‌ഫോടനം നടക്കുന്നത്. കൊളംബോയില്‍ നിന്നും 40 കിലോ മീറ്റര്‍ മാറി പുഗോഡയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്. ആളപായമുള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം പൊലീസ് ആരംഭിച്ചതായി അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യ മുന്നറിയിപ്പു ന ല്‍കിട്ടും ഭീകരാക്രമണം തടയാന്‍ കഴിയാതെ പോയതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സമ്മതിച്ചു.
This post have 0 komentar
EmoticonEmoticon