കൊച്ചി: ഞാറയ്ക്കലിലെ കുഴിപ്പിളളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെയാണ് അര്‍ദ്ധരാത്രി കടത്തികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കുഴുപ്പള്ളി സ്വദേശികളായ ഷിജില്‍, നെജ്മല്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശേരി എയര്‍പോര്‍ട്ട് ജീവനക്കാരനായിരുന്ന തമിഴ്‌നാട് സ്വദേശി ഗജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും ലഹരിമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണ് ഇവരെന്ന് പൊലീസ് വിശദമാക്കി. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിതന്നെ പ്രതികളെ ഞാറയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി മൂവരെയും കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച രാത്രി ബീച്ചില്‍ എത്തിച്ച പെണ്‍കുട്ടികളെ പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സമയത്ത് ഞാറയ്ക്കല്‍ പൊലീസിന്റെ പെട്രോളിംഗ് ജീപ്പ് കടന്ന് പോയിരുന്നു. ഈ സമയം ഭീതിയിലായ പ്രതികള്‍ പെണ്‍കുട്ടികളുമായി സമീപത്തെ വീടിന്റെ ടെറസിലേക്ക് മാറി. പിന്നീട് ഇവര്‍ക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ കുട്ടികള്‍ ശക്തമായി ചെറുത്തു.
അതേസമയം ഇതില്‍ രണ്ട് പെണ്‍കുട്ടികളെ കടലില്‍ കാണാതായെന്ന വ്യാജ വാര്‍ത്ത ആദ്യം പ്രചരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിശമനസേനയും സ്‌കൂബാ ഡൈവിംഗ് ടീമുകളും അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ഒരു കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ട് കിട്ടുകയായിരുന്നു. ഈ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിപ്പിള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നീ മറ്റ് രണ്ട് പെണ്‍കുട്ടികളെകൂടി ബീച്ചില്‍ കാണാതായതാണെന്ന് ഉറപ്പിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ക്ക് പരുക്കൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ച അന്വേഷണസംഘം പ്രതികളെ നിമിഷങ്ങള്‍ക്കകം പിടികൂടിയത്. ഞാറയ്ക്കല്‍ സി.ഐ സജിന്‍ ശശിയാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon