കാലടി: കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കലോത്സവം ഇന്നലെ ആരംഭിച്ചു. വൈകിട്ട മൂന്നിന് കലോത്സവത്തെ വിളിച്ചോതുന്ന ഘോഷയാത്രയും ആറിന് ഉദ്ഘാടനവും നടന്നതോടെയാണ് മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് തുടക്കമായത്. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കോര്‍ത്തിണക്കികൊണ്ടാണ് കലോത്സവം നടക്കുന്നത്.
\ഗ്രൂപ്പ്, ഗ്രൂപ്പിതരങ്ങളായ 88 മത്സര വിഭാഗങ്ങളിലേക്ക് ഇതുവരെ 406 രജിസ്‌ട്രേഷനുകളാണ് നടന്നിരിക്കുന്നത്. ഏകദേശം 1500 ഓളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിന്റെ ഭാഗമാകുന്നു. കാലടി പ്രധാന പഠന കേന്ദ്രത്തില്‍ മൂന്ന് ദിവസം സര്‍ഗാത്മകമായ വിദ്യാര്‍ത്ഥി പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്. കലോത്സമേള 10ന് സമാപിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon