കൊച്ചി : അമ്പിളിയമ്മാവനെ വീട്ടിലെത്തിക്കുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ കാണാന്‍ സാധിക്കുകയെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പഞ്ചാസാര പുരട്ടി കാണിക്കുന്നതാണ് ബി.ജെ.പി പത്രികകളുടെ ശൈലിയെന്നും അദ്ദേഹം പരിഹസിച്ചു. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വോട്ടും വാക്കും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു കൊല്ലം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറപ്പെടുവിച്ച വാഗ്ദാനങ്ങള്‍ ഇന്ന് വീണ്ടും കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഭയമാണ്. മോഹന വാഗ്ദാനമായിരുന്ന 15 ലക്ഷം എവിടെയെന്നു ചോദിക്കുന്നവരെ കൊല്ലുന്ന രീതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. നേതാക്കള്‍ എന്ത് പറയണമെന്നു മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു വിഭാഗം ബി.ജെ.പിയിലുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കളുടെ വാദങ്ങള്‍ പോലും ഡല്‍ഹിയില്‍ നിന്നും മുന്‍കൂട്ടി തയ്യാറാക്കുന്നതാണ്. അമേരിക്കയിലേയും യൂറോപിലേയും പ്രചാരണ ഉദ്യോഗസ്ഥരാണ് ബി.ജെ.പിയുടെ പ്രചരണതന്ത്രങ്ങളുടെ നിര്‍മ്മാണത്തിനു പിന്നില്‍. ആശയപരമായി ഹിറ്റ്ലര്‍ ഭരണകൂട മാതൃകയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യം ഇന്ന് ബി.ജെ.പി കൈയ്യടക്കിയതിലൂടെ പൂര്‍ണമായും താനാധിപത്യമായി മാറി. ഒരുവട്ടം കൂടി നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ അത് ഇന്ത്യയുടെ അന്ത്യമായി മാറും. മതേതരത്വം ഇല്ലെങ്കില്‍ ഇന്ത്യയില്ല. ബി.ജെ.പിയുടെ വരവ് രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനാണ്. ജനാധിപത്യ ആശയങ്ങളെ അവര്‍ വെറുക്കുന്നു.
അമേഠിയില്‍ ബി.ജെ.ക്കെതിരായാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിനനുസരിച്ച് പത്രമാധ്യമങ്ങളിലെ പരസ്യതുക നിശ്ചയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon