ന്യൂഡൽഹി: വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപിയെ സ്ഥലം മാറ്റി. ഡിസിപി ചിന്മയ ബിസ്വാളിനെയാണ് നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. വെടിവെപ്പ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നല്‍കാനും നിർദേശം നല്‍കിയിട്ടുണ്ട്. ജാമിയയിലും ഷഹീൻ ബാഗിലും ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റം. പകരം കുമാർ ഗ്യനേഷ് ഡിസിപി ആയി ചുമതലയേല്‍ക്കും.
ജാമിയയിൽ രണ്ട് തവണയും ഷഹീൻ ബാഗിൽ ഒരു തവണയുമാണ് വെടിവെപ്പുണ്ടായത്. ജാമിയയിൽ ആദ്യം വെടിവെപ്പ് നടത്തിയത് സംഘപരിവാർ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകനായിരുന്നു. ഈ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പ് നടത്തിയത് സ്കൂട്ടറിൽ എത്തിയ രണ്ടുപേരായിരുന്നു ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നിൽ നിന്ന് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു.
ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പ് നടന്നിരുന്നു. വെടിവയ്പ്പ് നടത്തിയ പ്രതി കപിൽ ഗുജ്ജാറിനെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon