ads

banner

Tuesday, 9 April 2019

author photo

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ കേരളത്തിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ കരുത്ത് രാഹുൽ അറിയാൻ പോകുന്നതേയുള്ളുവെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ജനവിധി തേടുന്ന 20 സ്ഥാനാർത്ഥികളിൽ ഒരാ‌ൾ മാത്രമാണ് രാഹുൽ. അദ്ദേഹം ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസിലെ പ്രധാനിയായ സ്ഥാനാർത്ഥി പരസ്യം ചെയ്തത് കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടിവരുന്ന കോൺഗ്രസിന് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ സുധാകരന്‍റെ പ്രചാരണ വീഡിയോക്കെതിരയാണ് മുഖ്യമന്ത്രിയുടെ പരിഹാസം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍റെ പ്രചാരണത്തിനായി ഇറക്കിയ വീഡിയോ വലിയ ചർച്ചയായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement