പാട്ന: കോണ്‍ഗ്രസ് നേതാവും അണികളും ബി.ജെ.പിയില്‍ ചേര്‍ന്നു. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച്.എ.എം) നേതാവ് മഹാചന്ദ്ര പ്രസാദ് സിംഗിനോടൊപ്പം കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയും അനുയായികളുമാണ് നിലവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സിംഗിനും ശര്‍മയ്ക്കും അനുയായികള്‍ക്കും ബി.ജെ.പി അംഗത്വം നല്കി.
ബി.ജെ.പിയുടെ ബീഹാറിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍സെക്രട്ടറി ഭുപേന്ദ്ര യാദവ്, ഉപമുഖ്യമന്ത്രി ശുശീല്‍ കുമാര്‍ മോദി, ആരോഗ്യമന്ത്രി മംഗല്‍ പാണ്ഢേ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
This post have 0 komentar
EmoticonEmoticon