ആലപ്പുഴ: വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് കുഞ്ഞ് മരിച്ചതെന്ന് അമ്മ ആതിരയുടെ മൊഴി. കൊല്ലാന്‍ വോണ്ടിട്ടല്ലായിരുന്നു അബദ്ധം പറ്റിയാതാണെന്നുമാണ് ആതിരയുടെ മൊഴി. എന്നാല്‍ മൊഴി പൊലീസ് പൂര്‍ണമോയും വിശ്വാസത്തിലെടുത്തിട്ടില്ല.
ആതിര ആദിഷയെ കൈ കൊണ്ടു ശ്വാസം മുട്ടിച്ചു കൊന്നെങ്കില്‍ എന്തെങ്കിലും പാടുകള്‍ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.ആദിഷയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോള്‍ മുതല്‍ സംശയമുന നീണ്ടത് അമ്മ ആതിരയ്ക്കു നേരെയാണ്. ആതിരയുടെ സ്വഭാവത്തിലെ പ്രത്യേകതകളും കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നതുമാണു സംശയങ്ങള്‍ക്കിടയാക്കിയത്.
കുഞ്ഞിന്റെ സംസ്‌ക്കാരചടങ്ങ് കഴിഞ്ഞയുടനെ തന്നെ ആതിരയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റം സ്മ്മതിച്ചത്.
This post have 0 komentar
EmoticonEmoticon