ന്യൂഡല്‍ഹി: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപു രാജ്യത്ത് എല്ലായിടത്തും നിരോധിക്കാന്‍ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷനാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് നിര്‍ദേശം നല്‍കിയത്. സ്റ്റോക്കുകളില്‍ നിലവിലുള്ളതും പിന്‍വലിപ്പിക്കണം. അര്‍ബുദത്തിനു കാരണമാകുന്ന ഘടകങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപൂ, ടാല്‍കം പൗഡര്‍ എന്നിവയില്‍ കാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടെന്ന പരാതികളിന്മേല് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാന്പിളുകള്‍ ദേശീയ ബാലാവകാശ കമ്മീഷന് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രാജസ്ഥാനില്‍ നിന്നെടുത്ത സാന്പിളില്‍ ജയ്പൂരിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നടത്തിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെടുത്തിരിക്കുന്നത്.
ടാല്‍കം പൗഡറിന്റെ പരിശോധന ഫലവും എത്രയും വേഗം ലഭ്യമാക്കാനും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന ഘടകങ്ങളും ആസ്ബറ്റോസിന്റെ അംശങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ നടന്ന കേസുകളില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് കന്പനിക്കു കോടതി വന്‍ പിഴ വിധിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon