തിരുവനന്തപുരം: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇവരെ കേരളത്തില്‍ എത്തിച്ച് ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാനായി 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പത്ത് 'കനിവ്' 108 ആംബുലന്‍സുകളും പത്ത് സാധാരണ ആംബുലന്‍സുകളുമാണ് സര്‍ക്കാര്‍ അയച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ തിരുപ്പൂരിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തില്‍ 20 പേര്‍ മരണപ്പെട്ടിരുന്നു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതില്‍ 5പേര്‍ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരില്‍ 42 പേരും മലയാളികളാണ്.
This post have 0 komentar
EmoticonEmoticon