ads

banner

Tuesday, 30 April 2019

author photo

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് താൻ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല, കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയപരാമർശം വേദനിപ്പിച്ചെന്നും ടിക്കാറാം മീണ.

വസ്തുതകൾ പരിശോധിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. അത് താൻ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതരകുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇനി പന്ത് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കോർട്ടിലാണെന്നും മീണ വ്യക്തമാക്കി.

രാഷ്ട്രീയപ്രചാരണത്തിന്‍റെ ഭാഗമായി ടിക്കാറാം മീണ പ്രവർത്തിക്കുന്നുവെന്ന നേരത്തെ കോടിയേരി ആരോപിച്ചിരുന്നു. ടീക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായി. ആരോപണ വിധേയരോട് അദ്ദേഹം വിശദീകരണം തേടിയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ടീക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. മാധ്യമ വിചാരണക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ട ഒരാളല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement