കൊച്ചി; അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നൽ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടത്തുന്നത്. ഇതിനോടകം എട്ട് ബസ്സുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലട ബസ്സുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
ഇടപ്പള്ളിയിൽ രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്.
ഭൂരിഭാഗം ബസ്സുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണ് എന്നാണ് വിവരം. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റാണ് അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കുള്ളത്. എന്നാല്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തി ആളെ കയറ്റിയാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്.
ഇതിനായി ബസ്സുകാര്‍ തന്നെ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ചരക്ക് കൊണ്ടുപോകുന്നതിലും ക്രമക്കേടുണ്ട്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. ചില ബസ്സുകളില്‍ നിന്ന് ആളുകളെ ഇറക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, അന്തർസംസ്ഥാന ബസ് സർവ്വീസുകളുടെ മറവിൽ അനധികൃതമായ ചരക്കുനീക്കം നടക്കുന്നതായിയും പരാതി ഉയരുന്നുണ്ട്. ചരക്ക് ഗതാഗത വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ നിയമനടപടി തുടരുകയാണ് കേരള ഗുഡ്സ് ട്രാൻസ്പോർട്സ് ഫെഡറേഷൻ. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കുമൊക്കെ പോകുന്ന യാത്രാബസുകളിൽ ചരക്കുകൾ അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരാതി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon