കൊച്ചി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരേ നടത്തിയ പരാമര്‍ശം ചട്ടലംഘനമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. നടപടി വന്നാല്‍ നേരിടാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നതു മുഴുവന്‍ വിഴുങ്ങാനാകില്ല. അതിന് ചില ചട്ടങ്ങളുണ്ട്. യോഗി വിമർശിച്ചത് മുസ്ലീം ലീഗിനെയാണെന്നും മുസ്ലീം വിഭാഗത്തെയല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗിയുടെ വൈറസ് പരാമർശത്തിലായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.
മുസ്‌ലിം ലീഗ് വൈറസാണെന്നും കോൺഗ്രസ് വിജയിച്ചാൽ അതു രാജ്യം മുഴുവൻ പടരുമെന്ന യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള പാർട്ടി ഒരു വൈറസാണ് എന്ന് പറയുന്നതുവഴി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ആദിത്യനാഥ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടിയെടുക്കണം. കേരളത്തേയും മലയാളികളേയും അപമാനിക്കാനാണ് ബിജെപിയുടെ ശ്രമം. ഇന്ത്യയെ ബാധിച്ച യഥാര്‍ഥ വൈറസ് ബിജെപിയാണെന്നും ചെന്നിത്തല ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon