കൊച്ചി: സംസ്ഥാനത്തെ വൻകിട വികസന സംരംഭങ്ങൾക്ക് ചുക്കാൻപിടിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിന്‍റെ (കിഫ്ബി) മസാല ബോണ്ടുകളിൽ ഭൂരിപക്ഷവും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനുമായി ബന്ധമുള്ള സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോണ്ട് വിൽപ്പന സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ഇടപാടില്‍ ദുരൂഹത നിലനില്‍ക്കുന്നു. ലാവ്ലിനെ സഹായിക്കാനുള്ള വളഞ്ഞ വഴിയാണിത്. വലിയൊരു അഴിമതിയുടെ തുടക്കമാണിത്. സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. ഈ ബോണ്ടുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലും കാനഡയിലുമാണ്. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകൾ വിറ്റത്. ഇതിൽ ഭൂരിപക്ഷവും വാങ്ങിയത് എസ്.എൻ.സി ലാവ്‌ലിന് പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ക്ഷേപ സ്ഥാപനമാണ്. പിണറായി വിജയൻ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവ്‌ലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് (കിഫ്ബി). കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് നിയമം-1999 (ആക്റ്റ് 4-2000) പ്രകാരം ധനകാര്യ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണിത്. ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി വിദേശ വിപണിയിൽ നിന്നും ധനസമാഹരണം നടത്തുന്നതിനാണ് കിഫ്ബി വഴി മസാല ബോണ്ട് പുറത്തിറക്കിയത്. 2016ലാണ് റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon