കൽപ്പറ്റ:കര്‍ഷകര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍. ഇക്കാര്യമാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വയനാട് പ്രസ്ക്ലബിലേക്ക് കത്തയച്ചിരിക്കുകയാണ്.നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് കത്ത്. വയനാട്ടിലെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം. പണി ആയുധങ്ങള്‍ സമരായുധങ്ങള്‍ ആക്കണം എന്നുമാണ് കത്തിലെ ആഹ്വാനം.
കത്തിന്റെ ഉറവിടത്തെ പറ്റി കല്പറ്റ പൊലീസ് അന്വേഷണം തുടങ്ങി. തണ്ടർബോൾട്ടും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon