ads

banner

Saturday, 6 April 2019

author photo

തിരുവനന്തപുരത്ത് കരാർ കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റിന്റെ രേഖകൾ നൽകാതെ സ്വകാര്യ കമ്പനി വഞ്ചിക്കുന്നതായി പരാതി .ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന്‌ ഫ്‌ളാറ്റിലേക്കുള്ള കുടിവെള്ളവും നിരോധിച്ചു .ഫ്‌ളാറ്റ്  വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഉടമസ്ഥാവകാശം കിട്ടാത്ത ഇരുനൂറോളം കുടുംബങ്ങളാണ്  തിരുവനന്തപുരം മുക്കോലയ്ക്കലെ ഫ്‌ളാറ്റുകളിൽ താമസിക്കുന്നത് . 7 വർഷമായി ഒക്കയുപൻസി രേഖയും കെട്ടിട നമ്പറും ലഭ്യമാകാൻ കാത്തിരിക്കുകയാണ് ഫ്‌ളാറ്റുടമകൾ .

നഗര സഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ റവന്യു വകുപ്പ്  കെട്ടിട നമ്പറും നൽകില്ല . ഇത്തരം കാര്യങ്ങൾക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ പ്രതികരിച്ചതാണ് ഫ്‌ളാറ്റിലേക്കുള്ള  കുടിവെള്ളം നിർത്തിവെയ്ക്കാൻ   സൗപർണിക ബിൽഡേസിനെ പ്രേരിപ്പിച്ചിരിക്കുന്നത് . ഫ്‌ളാറ്റ് ഉടമകൾ  ഈ കഴിഞ്ഞ തിങ്കളാഴ്ച  സൗപർണികയുടെ ഓഫീസിൽ   ഒത്തു ചേരുകയും അധികൃതരെ നേരിൽ കണ്ട് ചില തീരുമാനങ്ങളെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ  പ്രതികാരമെന്നോണം കുടിവെള്ളം ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ് .

കടുത്ത ചൂടിലും   കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെയും  പ്രാഥമിക ആവശ്യങ്ങൾക്ക് പോലും നിർവഹിക്കാൻ കഴിയാതെ നരകിക്കുകയാണ് . വെള്ളമില്ലാതായതോടെ  മാതാ പിതാക്കളും കുട്ടികളടക്കം   സൗപർണികയുടെ കേശവദാസപുരത്തുള്ള സൗപർണികയുടെ ഓഫീസ് ഉപരോധിച്ചു .  എങ്കിലും ഓഫീസ് അധികാരികളിൽ നിന്ന്  നിസഹകരണമായ സമീപനമാണുണ്ടായതെന്നും ഉടമകൾ  പറയുന്നു .  ഇതുസംബന്ധിച്ച് സൗപർണിക ബിൽഡേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ രാം ജി യുമായി സംസാരിച്ചപ്പോൾ കിട്ടിയത് ധിക്കാര പൂർവ്വമായ മറുപടി പൂർവ്വമായ മറുപടിയാണെന്നും പറയുന്നുണ്ട് .2010 ൽ പണി തുടങ്ങിയ sowparnika Shirdi Phase 2 ന്റെ വർക്ക് ഇതുവരെയും പൂർത്തിയായിട്ടില്ല,  ഫ്ലാറ്റ് ഉടമകൾ വേറെ വഴിയില്ലാതെ 2017 മുതൽ പണി പകുതി പൂർത്തിയാക്കിയ ഫ്ലാറ്റുകളിൽ താമസം ആരംഭിക്കുകയുണ്ടായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കെഎസ്ഇബി കണക്ഷൻ പോലും ലഭ്യമായത്. 

TC ലഭിക്കാത്തതിനാൽ kwa water connection ലഭിച്ചിട്ടില്ല.  ഒക്യുപൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് തന്നെ  ഗ്യാസ് കണക്ഷൻ വോട്ടേഴ്‌സ് ഐ ഡി കാർഡ് ആധാർ കാർഡ് എന്ന്നിവയൊന്നും ഈ വിലാസത്തിൽ കിട്ടില്ല. ഉടമസ്ഥാവകാശ രേഖ ഇല്ലാത്തതുകൊണ്ട് തന്നെ ഫ്‌ളാറ്റ് വിൽക്കാനോ ഈട് വയ്ച്ചു വായ്പ എടുക്കാനോ കഴിയില്ല .ടി സി കിട്ടാത്ത ഫ്‌ളാറ്റ് ആരും വാങ്ങാൻ തയ്യാറല്ല.2013 ൽ ഉടമകൾ താമസം തുടങ്ങിയ ആദ്യ ഫ്‌ളാറ്റ് സമുച്ചയത്തിൻറെ അനുമതിക്ക് പോലും നിർമാതാക്കൾ കോർപറേഷനെ സമീപിച്ചത് 2017 ലാണ് .പല ജോലികളും പൂർത്തിയാക്കാത്തതാണ് കാരണം .ഇതുമൂലം നിർമ്മാതാവിന്റെ പേരിലാണ് ഇപ്പോഴും വൈദുതി ബിൽ അടക്കം വരുന്നത് .ഒക്യുപൻസി സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ ഫ്‌ളാറ്റ് സ്വന്തം പേരിലാക്കാൻ കഴിയു .ഇതിനിടെ ഫ്‌ളാറ്റുകൾക്കുള്ള ഫയർ ഫോഴ്‌സ് അനുമതി വ്യാജമാണെന്നും പരാതി ഉയർന്നിട്ടുണ്ട് .ഇതേ കുറിച്ചും ഇപ്പോൾ പരിശോധന നടക്കുകയാണ് . അതെ സമയം അനുമതിക്കുള്ള അപേക്ഷ നല്കാൻ താമസിച്ചുവെന്ന് നിർമ്മാതാക്കളായ സൗപർണികാ ബിൽഡേർസും സമ്മതിക്കുന്നുണ്ട് .എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാം ശെരിയാകുമെന്നാണ് അധികൃതരുടെ നിലപാട് 

ReplyForward

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement