ന്യൂഡല്‍ഹി: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപൂവിന് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കായി പുറത്തിറക്കിയ ഷാംപൂ സാന്പിളുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. രാജസ്ഥാന് സര്‍ക്കാരിന്റെ മരുന്ന് നിരീക്ഷണ വിഭാഗത്തിന്റെ പരിശോധനയില്‍ ഇതു വ്യക്തമായതായി കാണിച്ച് ഒൗദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി.
എന്നാല്‍ കണ്ടെത്തല്‍ യുഎസ് കന്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് നിഷേധിച്ചു.
ജോണ്സണ് ആന്‍ഡ് ജോണ്സണ് കന്പനിയുടെ ബേബി പൗഡറില്‍ കാന്‍സറിനു കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അടുത്തിടെ അധികൃതര്‍ കന്പനിക്കെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൗഡറിന്റെ നിര്‍മാണം കന്പനി പുനരാരംഭിച്ചു.
ഇതിനു പിന്നാലെയാണ് ബേബി ഷാംപൂ സാന്പിളുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി കാണിച്ച് രാജസ്ഥാന് ഡ്രഗ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നോട്ടീസ് നല്‍കിയത്. നിര്‍മാണ വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന പതാര്‍ത്ഥം ഷാംപൂവില്‍ ഉണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്.
2011ലാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, ഫോര്‍മാല്‍ഡിഹൈഡ് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇത് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നാണ് കമ്ബനി അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, അവകാശവാദം കപടമായിരുന്നെന്നാണ് പുതിയ പരീക്ഷണഫലം വെളിപ്പെടുത്തുന്നത്. അടിയന്തരമായി ഷാംപു വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നടപടിയെടുക്കാന്‍ ഇന്ത്യയിലെ എല്ലാ ഡ്രഗ് കണ്ട്രോള് കേന്ദ്രങ്ങളോടും രാജസ്ഥാന് ഡിസിഒ ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon