തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്കാണ് പത്രിക സമര്‍പ്പിച്ചത്.
തരൂരിന്‍റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒരു നിയോജക മണ്ഡലത്തില്‍ രണ്ടു ദിവസത്തെ പര്യടനമാണ് നടത്തുക. പതിനാലു ദിവസം കൊണ്ട് മണ്ഡല പര്യടനം പൂര്‍ത്തിയാക്കും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മൂന്നാം ഘട്ട സ്‌ക്വാഡ് വര്‍ക്കുകള്‍ക്കും കുടുംബ സംഗമങ്ങള്‍ക്കും എപ്രില്‍ രണ്ടിന് തുടക്കമാകും.
ബൂത്ത്, മണ്ഡലം, മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. എല്ലാ നിയോജക മണ്ഡലത്തിലും യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് മണ്ഡലം, ബൂത്ത് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പാര്‍ലമെന്‍റിലെ 1,305 ബൂത്തുകളിലും 85 മണ്ഡലങ്ങളിലും കമ്മിറ്റികള്‍ നിലവില്‍ വന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon