കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് അദ്ദേഹം യാത്രതിരിച്ചു. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി.
കര്‍ണാടകയിലെ കൊപ്പാളില്‍ നിന്നാണ് മോദി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ ബീച്ചില്‍ തയ്യാറാക്കിയ പ്രചാരണവേദിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. എസ്‍പിജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്.
രണ്ടാം വരവില്‍ മോദി തിരുവനന്തപുരത്തെ പ്രചാരണപരിപാടിയിലാണ് പങ്കെടുക്കുക. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും.

This post have 0 komentar
EmoticonEmoticon