ads

banner

Monday, 29 April 2019

author photo

പട്‌ന: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബീഹാറിലെ ബെഗുസരായിയിലെ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. വന്ദേമാതരം പറയാന്‍ പറ്റാത്തകര്‍ മാതൃരാജ്യത്തെ ബഹുമാനിക്കാത്തവരാണെന്നും രാഷ്ട്രം അവരോട് പൊറുക്കില്ലെന്നുമായിരുന്നു ഗിരിരാജ് സിങിന്റെ പരാമര്‍ശം.

 ഈമാസം 24ന് ബെഗുസരായിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് സിങ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 

വന്ദേമാതരം പരാമര്‍ശത്തിലൂടെ മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഗിരിരാജ് സിങ് ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ സിങ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്ബാകെ വിശദീകരണം നല്‍കണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement