കോഴിക്കോട്: തനിക്കെതിരായി ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോഴിക്കേട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരായി കെട്ടിച്ചമച്ചതാണെന്ന് എംകെ രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു.
സി.പി.എം സൈബര്‍ ലോകം കോണ്‍ഗ്രസില്‍ തമ്മില്‍ തല്ലുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സി.പി.എം ജില്ലാ നേതൃത്വമാണ് ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ എന്നും എം.കെ രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
'തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. കൃപേഷിനേയും ശരത്തിനെയും വെട്ടിക്കൊന്നു, എന്നെ വെട്ടാതെയാണ് കൊല്ലുന്നത്'; എം.കെ രാഘവന്‍ വികാരാധീനനായി പറഞ്ഞു. എല്ലാത്തിനും സിപിഎം മറുപടി നല്‍കേണ്ടി വരുമെന്നും ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുവെന്നും എം.കെ രാഘവന്‍ കൂട്ടിചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ടി. സിദ്ധീക്കും എം.കെ രാഘവന്റെ കൂടെ പങ്കെടുത്തിരുന്നു.
This post have 0 komentar
EmoticonEmoticon