തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തുന്ന വാര്‍ത്തകളാണിപ്പോള്‍ വരുന്നതെന്നും അദേഹം പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം .അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്, അമിക്കസ്‌ക്യൂറിയല്ല. തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നീട് മറുപടി പറയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പിക്കെതിരായ സമീപനമല്ല രാഹുല്‍ സ്വീകരിച്ചതെന്നും ഡല്‍ഹിയിലെയും യുപിയിലെയും രാഹുലിന്റെ സമീപനം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon