വാഷിങ്ടണ്‍: വിക്കിലീസിന് അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ യു.എസ് ഡിഫന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ് ജയില്‍ മോചിതയായി.
മുപ്പത്തഞ്ചു വര്‍ഷത്തെ ശിക്ഷാകാലാവധിയില്‍ 28 വര്‍ഷം മുന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് 29 വയസ്സുള്ള മാനിങ്ങിന്റെ മോചനം.2010 ലാണ് അമേരിക്കന്‍ സൈനിക രഹസ്യ രേഖകള്‍ ചോര്‍ത്തിയ സംഭവം പുറം ലോകമറിയുന്നത്. ജൂലിയന്‍ അസാഞ്ജിന്റെ നേതൃത്വത്തിലുള്ള വിക്കിലീക്സ് വെബ് സൈറ്റ് വഴി അമേരിക്കന്‍ സൈന്യം ശേഖരിച്ച രേഖകള്‍ പുറത്തു വിട്ടത് ലോകത്തെ ഞെട്ടിച്ചു.
അന്ന് അമേരിക്കന്‍ സൈന്യത്തിലെ അനലിസ്റ്റായിരുന്ന ബ്രാഡ്ലി മാനിങാണ് രേഖകള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തി. വിചാരണക്ക് ശേഷം 35 വര്‍ഷമാണ് മാനിങിനെ തടവിന് ശിക്ഷിച്ചത്. തടവിനിടെ മാനിങ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി ചെല്‍സി മാനിങ് എന്ന പേര് സ്വീകരിച്ചു. ഏഴ് വര്‍ഷത്തെ തടവിന് ശേഷം ബരാക് ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പ് അവരെ മോചിപ്പിച്ചു.
എന്നാല്‍ കേസ് പരിഗണിക്കുന്ന ജൂറി വീണ്ടും വിക്കിലീക്സ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതം അറിയിച്ചു. അറിയെവുന്ന വിവരങ്ങള്‍ നേരത്തേ നല്‍കിയതാണെന്നും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് കോടതി 62 ദിവസത്തെ തടവിന് ഉത്തരവിട്ടത്. കാലാവധി അവസാനിച്ചതിനേത്തുടര്‍ന്നാണ് ഇപ്പോള്‍ മോചിതയായത്. ഈമാസം 16 വീണ്ടും മറ്റൊരു ജൂറിക്ക് മുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon