തിരൂര്‍: പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പോപുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍ (43), പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൃത്യം നടത്തി മുങ്ങിയ പ്രതികളെ ശനിയാഴ്ച രാത്രിയോടെ തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷും സംഘവുമാണ് പിടികൂടിയത്. വാക്കാട് സ്വദേശി അന്‍വര്‍, പറവണ്ണ ആലിന്‍ചുവട് സ്വദേശി സഹീര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പന്ത്രണ്ടംഗ സംഘം കുഞ്ഞിമോനെ ആക്രമിച്ചത്. കുഞ്ഞിമോനെ ആക്രമിക്കുന്നത് തടയാനെത്തിയ ലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ റാഫിയെയും സംഘം ക്രൂരമായി മര്‍ദിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
സംഭവത്തില്‍ പന്ത്രണ്ട് എസ്.ഡി.പി.ഐ, പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon