തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ വോട്ട് മറിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് രംഗത്ത്. തന്റെ അണികള്‍ ബിജെപിക്ക് വോട്ട് മറിച്ചുവെന്ന, ബിജെപി നേതാവിന്റെ അഭിമുഖവും അവകാശവാദവും കല്ലു വെച്ച നുണ എന്ന് ഏതൊരാള്‍ക്കും പ്രാഥമികമായി തന്നെ മനസ്സിലാക്കാനാവുന്നതരത്തിലാണ് പത്രങ്ങള്‍ പ്രസദ്ധീകരിച്ചിരിക്കുന്നതെന്ന് റിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം എന്നുമാണ് ആദ്യം കരുതിയത്.
എന്നാല്‍ ആര്‍ക്കും മനസ്സിലാക്കാനാവുന്ന ഈ നുണ യു ഡി എഫ് മാധ്യമങ്ങള്‍ കൂടി ഇന്ന് തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചത് - റിയാസ് പറഞ്ഞു.
എല്‍ ഡി ഫെ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിനോടുള്ള വിരോധത്തില്‍ റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്‌തെന്നായിരുന്നു ബി ജെ പി സ്ഥാനാര്‍ഥിയുടെ ആരോപണം.
This post have 0 komentar
EmoticonEmoticon