തിരുവനന്തപുരം: റിയ, പ്രിയ എസ്റ്റേറ്റുകൾ നിയമവിരുദ്ധമായി കയ്യടക്കിവച്ചിട്ടുള്ള ഭൂമിയിൽ നിന്നും കരം സ്വീകരിച്ച് അവർക്കില്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചു കൊടുക്കുന്നതിന് ഒത്താശ ചെയ്ത് കൊടുത്ത കൊല്ലം കളക്ടറുടെ പേരിൽ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ടു വി എം സുധീരന്‍; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് കളക്ടർ വരുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കളക്ടറുടെ സർവ്വ നടപടികളും അടിയന്തിരമായി റദ്ദാക്കുകയും വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു..
ഹാരിസൺ ഉൾപ്പെടുയുള്ള വൻകിട സ്വകാര്യ കമ്പനികൾ നിയമ
വിരുദ്ധമായി കൈപ്പിടിയിലാക്കിയിട്ടുള്ളതും അനധികൃതമായി മറിച്ചുവിറ്റിട്ടുള്ളതുമായ ഭൂമിയിൽ നിന്നും കരം സ്വീകരിക്കുന്നത് അവരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയമപ്രാബല്യം നൽകുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ്.
5.5 ലക്ഷം ഏക്കറോളം വരുന്ന ഭൂമി നിയമവിരുദ്ധമായി അധീനപ്പെടു ത്തിയ ഹാരിസൺ, ടാറ്റ ഉൾപ്പെടെയുള്ളവരുടെ നടപടികൾക്ക് നിയമസാധൂകരണം നൽകുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ആദ്യപടിയായിട്ടാണ് ജില്ലാ കളക്ടറുടെ ഈ നടപടികൾ.
ഹാരിസൺ ഉൾപ്പെടെയുള്ള വൻകിടക്കാരും സർക്കാരിലെ ഉന്നതരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായിട്ടുള്ള ഒത്തുകളിയുടെ തുടർച്ചയാണ് കരം സ്വീകിരച്ച ഈ നടപടി.
സർക്കാരിലെ ഉന്നതരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയതിന്റെ ഫലമായിട്ടായിരിക്കണം കളക്ടർ ഈ തെറ്റ് ചെയ്തതെങ്കിലും തന്നിൽ അർപ്പിതമായ ചുമതല നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ല. അതുകൊണ്ട് എത്രയും വേഗത്തിൽ കളക്ടറുടെ മേൽ നടപടി
സ്വീകരിക്കുകയും കരം സ്വീകരിച്ച് നടപടി റദ്ദാക്കുകയും ചെയനമെന്നു അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
This post have 0 komentar
EmoticonEmoticon