ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരനാണ് അഞ്ച് വെടിയുണ്ടകളുമായി പിടിക്കപ്പെട്ടത്. ഇയാള്‍ക്കെതിരെ ആയുധനിയമം 25 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon