പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ പ്രതിവര്‍ഷം 4,575 രൂപ ക്യാഷ്ബാക്ക് നല്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. വാര്‍ഷിക- അര്‍ധ വാര്‍ഷിക പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 12 ശതമാനം ക്യാഷ്ബാക്ക് നേടാനും ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1525, 1125 രൂപയുടെ പ്രതിമാസ പ്ലാനുകള്‍ക്കും ഫിക്സഡ് പ്രതിമാസ പ്ലാനുകളായ 1525, 1125, 799 എന്നിവ അടക്കമുളളവയ്ക്കും ഈ ഓഫറുണ്ട്.
മുഴുവന്‍ തുകയും ഒറ്റ തവണയായി നല്‍കണമെന്നതാണ് ക്യാഷ്ബാക്ക് ലഭിക്കുന്നതിനുള്ള ഒരേയൊരു ഉപാധി. 1525 രൂപയുടെ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ 18300 രൂപയാണ് നല്‍കേണ്ടത്. എങ്കില്‍ മാത്രമേ 4575 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ അവര്‍ക്ക് ലഭിക്കൂ.
ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിലോ മേയിലോ പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാര്‍ജുകളും ആക്റ്റിവേഷന്‍ ചാര്‍ജുകളും നല്‍കേണ്ടതില്ല. 25 ശതമാനം അതായത് 3,375 രൂപ ക്യാഷ്ബാക്കിലൂടെ ലഭിക്കണമെങ്കില്‍ 1,125 രൂപയുടെ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കണം. 12 മാസത്തേക്കുള്ള തുകയാണ് ഒറ്റതവണയായി അടയ്ക്കുന്നത്. ഇതുകൂടാതെ 1,525 രൂപ, 1,125 രൂപ, 799 രൂപയുടെ പ്ലാനുകള്‍ക്കും ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.
പ്രതിവര്‍ഷ പ്ലാനുകളായ 725 രൂപയുടെയും 525 രൂപയുടെയും പ്ലാനുകള്‍ക്ക് 20 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. 399, 325, 225 രൂപയുടെ പ്രതിമാസ പ്ലാനുകളുടെ തുക ഒറ്റതവണയായി നല്‍കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അര്‍ധ വാര്‍ഷിക പ്ലാനുകളില്‍ ആറുമാസത്തെ തുകയാണ് ഉപയോക്താക്കള്‍ ഒറ്റ തവണയായി നല്‍കേണ്ടത്. 1,525 രൂപയുടെയും 1,098 രൂപയുടെയും പ്ലാനില്‍ 12 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഈ പ്ലാന്‍ തെരഞ്ഞെടുത്തവര്‍ 9,150 രൂപയാണ് ഒറ്റതവണയായി നല്‍കേണ്ടത്. അതുപോലെ 1,125 രൂപയുടെ പ്ലാനില്‍ 12 ശതമാനം ക്യാഷ്ബാക്കുണ്ട്. ഈ പ്ലാനില്‍ ഒറ്റതവണയായി 810 രൂപയാണ് നല്‍കേണ്ടത്.
ബിഎസ്എന്‍എല്ലിന്റെ മറ്റു പ്രതിമാസ പ്ലാനുകളായ 1,525 രൂപ, 1,125 രൂപ, 799 രൂപ പ്ലാനുകള്‍ക്കും അര്‍ധ വാര്‍ഷിക ക്യാഷ്ബാക്ക് ഓഫറുണ്ട്. ഈ പ്ലാനുകള്‍ തെരഞ്ഞെടുത്തവര്‍ക്ക് 12 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 725 രൂപയുടെയും 525 രൂപയുടെയും പ്ലാന്‍ തെരഞ്ഞെടുത്തവര്‍ക്ക് 8 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 399, 325, 225 രൂപ പ്ലാനില്‍ 4 ശതമാനമാണ് ക്യാഷ്ബാക്ക്.
Wednesday, 24 April 2019
Next article
Amazon launches in-garage delivery service
Previous article
സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്
This post have 0 komentar
EmoticonEmoticon