കൊച്ചി: സിറോ മലബാർ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ കേസിലെ 26 പ്രതികൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
എറണാകുളം സെന്‍ട്രൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൊച്ചിയിലെ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വെച്ച് നടന്ന മൊഴിയെടുപ്പ് ഏകദേശം ആറ് മണിക്കൂറോളമാണ് നീണ്ടുനിന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon