കോഴിക്കോട്: തൃശൂരിലെ എൻ ഡി എ സ്ഥാനാര്‍ഥിയായ നടന്‍ സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകന്‍ എം.എ.നിഷാദ്. സുരേഷ് ഗോപിക്ക് രാഷ്ട്രീയമില്ലെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പത്തരമാറ്റ് അവസരവാദിയും അടിമ ഗോപിയെന്ന വിശേഷം ആസ്വദിക്കുന്നയാളുമാണ് അദ്ദേഹമെന്നും നിഷാദ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നിഷാദിന്റെ വിമര്‍ശനം.
തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ...അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റുമെന്നും നിഷാദ് കുറിച്ചു
ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ ഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല,കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല..ഒരു കാലത്തും.പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ എന്നും നിഷാദ് വിമർശിക്കുന്നു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon