കോഴിക്കോട്: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. നേരത്തെ നല്‍കിയ പത്രികയില്‍ കൊടുത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ തന്റെ പേരിലുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ പത്രിക സുരേന്ദ്രന്‍ നല്‍കുന്നത്. സുരേന്ദ്രന്‍ ആദ്യം നൽകിയ പത്രികയിൽ 20 എണ്ണം മാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാൽ 143-ലധികം കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത് കേസുകളുടെ വിവരം മറച്ചുവെച്ചു എന്ന് കാണിച്ച് പത്രിക തള്ളാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് മറ്റു കേസുകളുടെ വിവരം കൂടി ഉള്‍പ്പെടുത്തി പുതിയ പത്രിക നല്‍കാന്‍ തീരുമാനിച്ചത്.
ഇന്നോ നാളെയോ പുതിയ പത്രിക സുരേന്ദ്രന്‍ സമര്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമങ്ങളുടേതടക്കം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് സുരേന്ദ്രന്റെ പേരില്‍ കേസുകളുള്ളത്.
കേസുകള്‍ ഉള്ള കാര്യം കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon