ads

banner

Monday, 29 April 2019

author photo

ജെഎൻയു വിദ്യാർഥി നേതാവും ബിഹാറിലെ ബേഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനർഥിയായുമായ കനയ്യകുമാറിനെ പ്രശംസിച്ചു മധ്യപ്രദേശ് മുൻമുഖ്യന്ത്രിയും ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ദിഗ്‌വിജയ് സിങ്. കനയ്യകുമാർ തനിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ദിഗ്‌വിജയ് സിങ് അറിയിച്ചു. അതേസമയം, ബേഗുസരായിൽ ഇന്ന് ജനവിധി തേടുകയാണ് കനയ്യ കുമാർ.

മേയ് 8, 9 തീയതികളിൽ കനയ്യകുമാർ ഭോപ്പാലിൽ എത്തും. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലിൽ ദി‌ഗ്‌വിജയ് സിങ്ങിന്റെ എതിരാളി. അതുകൊണ്ടുതന്നെ കനയ്യകുമാറിന്റെ സാന്നിധ്യത്തിലൂടെ യുവാക്കളുടെ വോട്ടുകൾ കൂടുതലായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിഗ്‌വിജയ് സിങ് അറിയിച്ചു. 

ജെഎൻയു യൂണിയൻ പ്രസിഡന്റായിരിക്കുമ്പോൾ മുതൽ കനയ്യകുമാറിനോടു തനിക്ക് ആരാധനയായിരുന്നുവെന്നു ദിഗ്‌വിജയ് സിങ് പറഞ്ഞു. ബേഗുസരായിൽ കനയ്യകുമാറിനെതിരെ സ്ഥാനാർഥിയെ നിർത്തിയ ആർജെഡിയുടെ നടപടി അബദ്ധമാണെന്ന് അവരോടു പറഞ്ഞിരുന്നതായും ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement