തിരുവനന്തപുരം : കൊടും ചൂടില്‍ നിന്നു ആശ്വാസം പകരാന്‍ കേരളത്തില്‍ പലയിടത്തും വേനല്‍ മഴയെത്തി . ഇന്നലെ രാത്രി മുതല്‍ ഇന്ന് വൈകുന്നേരം വരെയും സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും മഴ ലഭിച്ചു . തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും ശക്തമായ മാഴയാണ് ലഭിച്ചത് .
തെക്കന്‍ ജില്ലകളില്‍ നാളെയും മഴ തുടരുമെന്നും മലബാറില്‍ നാളെ വേനല്‍ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട് .
തിരുവനന്തപുരത്തു ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ഈ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
This post have 0 komentar
EmoticonEmoticon