ads

banner

Thursday 30 January 2020

author photo

തിരുവനന്തപുരം: മലയാളി വിദ്യാർത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ അൽപസമയത്തിനകം ആരോഗ്യമന്ത്രി നേരിട്ടു കാണും. എന്താണ് തുടർനടപടികളെന്നതിൽ വിശദമായ വിവരങ്ങൾ ധരിപ്പിക്കും. കേന്ദ്രആരോഗ്യമന്ത്രാലയവുമായി സംസ്ഥാനം ബന്ധപ്പെട്ടു വരികയാണ്. രോഗം ബാധിച്ച വിദ്യാർത്ഥിയുടെ വിശദാംശങ്ങളും തുടർചികിത്സ എങ്ങനെ വേണമെന്നതും പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നതും അടക്കം വിശദമായ വിവരങ്ങളും പരിശോധിച്ച് വരികയാണ്.

ഇപ്പോൾ നിലവിൽ രോഗം ബാധിച്ച വിദ്യാർത്ഥി എവിടെയാണെന്നതിൽ സ്ഥിരീകരണമില്ല. കേരളത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയാണോ അതോ പുറത്താണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. നിരവധി മലയാളി വിദ്യാ‍ർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് വുഹാൻ യൂണിവേഴ്‍സിറ്റി. ചൈനയിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതും, പിന്നീടത് പടർന്നുപിടിച്ചതും വുഹാൻ പ്രവിശ്യയിലാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement