സോളാപുർ: പിന്നാക്ക സമുദായത്തെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . എന്താണ് ഈ കളളൻമാർക്കെല്ലാം മോദിയെന്ന പേര് വന്നതെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരമാർശത്തിനെതിരെയാണ് മോദി പ്രതികരിച്ചത് . ഈ പരാമർശത്തോടെ താൻ ഉൾപ്പെടുന്ന പിന്നാക്ക സമുദായത്തെയാണു രാഹുൽ അധിക്ഷേപിച്ചതെന്നു മഹാരാഷ്ട്രയിലെ സോളാപുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
ഉന്നതകുലജാതനല്ലെന്ന ഒറ്റ കാരണത്താൽ കോൺഗ്രസ് വർഷങ്ങളായി തന്നെ അപഹസിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഈ അപമാനങ്ങളൊന്നും എനിക്കു പുതിയ കാര്യമല്ല, എന്നാൽ ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്നത് കൈ കെട്ടി നോക്കിയിരിക്കാനാകില്ല. എന്നെ കളളനെന്നു വിളിക്കുക വഴി ഒരു സമുദായത്തെ മുഴുവൻ രാഹുൽ അപമാനിച്ചിരിക്കുന്നു– മോദി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon