ന്യൂഡല്‍ഹി: ലോകസഭാംഗം ഉദിത് രാജ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം അറിയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഉദിത് രാജ് നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്.
आज मैं कांग्रेस @INCIndia में शामिल हुआ , श्री @RahulGandhi जी का धन्यवाद। pic.twitter.com/j117b1cq9m
— Dr. Udit Raj, MP (@Dr_Uditraj) April 24, 2019
സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബിജെപി വിട്ട ദലിത് നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി ലോക്‌സഭാംഗമായിരുന്നു ഉദിത് ചൊവ്വാഴ്ച രാവിലെയാണു പാര്‍ട്ടിയില്‍നിന്നു രാജി വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി.
പഞ്ചാബി ഗായകന്‍ ഹന്‍സ് രാജ് ഹന്‍സിനെയാണ് ഈ സീറ്റിലേക്കു ബിജെപി പരിഗണിക്കുന്നത്. ദലിത് വിഭാഗങ്ങള്‍ക്കെതിരായ ക്രൂരതകളെക്കുറിച്ചു സംസാരിച്ചതിനാലാണു ബിജെപി തനിക്ക് സീറ്റ് നല്‍കാതിരുന്നതെന്ന് ഉദിത് രാജ് പറഞ്ഞു. ദലിത് താല്‍പര്യങ്ങള്‍ക്ക് എതിരാണ് ബിജെപി. ദലിതുകള്‍ കഷ്ടപ്പെടുമ്പോള്‍ ഒരു വാക്കു പോലും ഉയര്‍ത്താത്ത ആള്‍ക്കാരെയാണു ബിജെപിക്ക് ആവശ്യമെന്നും ഉദിത് ആരോപിച്ചു. കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷ ഷീലാ ദീക്ഷിത്, ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ഉദിത്തിനെ കോണ്‍ഗ്രസിലേക്കു സ്വീകരിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon