ന്യൂഡല്‍ഹി: നേതാക്കളെ തിരിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതില്‍ ഇനി തുടരാനാവില്ല അതിനാല്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് പ്രിയങ്കയാണ് വ്യ്ക്തമാക്കിയത്. തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഒഴിവാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പേരില്‍ അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
പാര്‍ട്ടിക്കായി തനിക്ക് നിരവധി വിമര്‍ശനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും തയാറാവില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കിയിരുന്നു.ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
This post have 0 komentar
EmoticonEmoticon